വൃന്ദാവനത്തിന്റെ പൊയ്പോയ ഹരിതാഭ മനസ്സില്‍ ഓര്‍ത്ത് കണ്ണന് കോലക്കുഴല്‍ ഊതി. അതിന്റെ നാദ വീചികളില്‍ വൃന്ദാവനം വീണ്ടും വസന്തം പെയ്തു.ഗോക്കളും ഗോപികമാരും കുയിലുകളും പുഷ്പങ്ങളും എല്ലാം ഉല്ലസിച്ചു നില്‍ക്കുന്നത് കണ്ണന് മനക്കണ്ണില്‍ കണ്ടു.
" സംഗതി ശരിയായില്ല............ "കംസധ്വനി കണ്ണന്റെ സ്വപ്നം മുറിച്ചു.
" പഞ്ചമം തൊട്ടില്ല............ " പൂതന ഇക്കിളി കൂട്ടി.
" ഉച്ചസ്ഥായിയില്‍ ശബ്ദം അടഞ്ഞു............. " കാളിയന് അട്ടഹസിച്ചു .
" ഇനി നിനക്ക് SMS മാത്രം രക്ഷ ............." ജഗന്നിയതാവായ ബ്രഹ്മ വചസ്സു
താന്‍ അര്ജുനന് ഉപദേശിച്ച ഗീതാ സൂക്തങ്ങളില്‍ ഒന്നും SMS ഫോര്‍മാറ്റ് കണ്ടുപിടിക്കാന്‍ കഴിയാതെ കണ്ണന് തോറ്റു.
കോലക്കുഴല്‍ ഉപേക്ഷിച്ചു കണ്ണന് യമുനയെ പുല്കി.
ഇനി എലിമിനേഷന് റൌണ്ട് ...
ReplyDeleteഅവസാനത്തെ പുല്‍കലില്‍ ഒരാനന്ദമുണ്ട്. കണ്ണീര്ഛായ ഒട്ടുമില്ല.. അവസാനം തോറ്റത് കംസനാണോ?
ReplyDelete