Friday, December 10, 2010

വേണു ഗാനം

വൃന്ദാവനത്തിന്റെ  പൊയ്പോയ ഹരിതാഭ മനസ്സില്‍ ഓര്‍ത്ത് കണ്ണന്‍  കോലക്കുഴല്‍ ഊതി. അതിന്റെ  നാദ വീചികളില്‍ വൃന്ദാവനം വീണ്ടും വസന്തം പെയ്തു.ഗോക്കളും ഗോപികമാരും കുയിലുകളും പുഷ്പങ്ങളും എല്ലാം ഉല്ലസിച്ചു  നില്‍ക്കുന്നത് കണ്ണന്‍ മനക്കണ്ണില്‍ കണ്ടു.
" സംഗതി ശരിയായില്ല............ "കംസധ്വനി  കണ്ണന്റെ സ്വപ്നം മുറിച്ചു.
" പഞ്ചമം  തൊട്ടില്ല............ "  പൂതന ഇക്കിളി കൂട്ടി.
" ഉച്ചസ്ഥായിയില്‍  ശബ്ദം  അടഞ്ഞു............. " കാളിയന്‍  അട്ടഹസിച്ചു .
" ഇനി നിനക്ക്  SMS  മാത്രം  രക്ഷ ............." ജഗന്നിയതാവായ ബ്രഹ്മ വചസ്സു

താന്‍  അര്‍ജുനന് ഉപദേശിച്ച ഗീതാ സൂക്തങ്ങളില്‍ ഒന്നും SMS ഫോര്‍മാറ്റ്‌ കണ്ടുപിടിക്കാന്‍ കഴിയാതെ കണ്ണന്‍ തോറ്റു.

കോലക്കുഴല്‍ ഉപേക്ഷിച്ചു കണ്ണന്‍ യമുനയെ പുല്‍കി.

2 comments:

  1. ഇനി എലിമിനേഷന്‍ റൌണ്ട് ...

    ReplyDelete
  2. അവസാനത്തെ പുല്‍കലില്‍ ഒരാനന്ദമുണ്ട്‌. കണ്ണീര്‍ഛായ ഒട്ടുമില്ല.. അവസാനം തോറ്റത്‌ കംസനാണോ?

    ReplyDelete