Monday, December 27, 2010

ചരിത്ര ഗവേഷണം

പണ്ട്  പണ്ട്   മണ്ണാങ്കട്ടയും കരിയിലയും  ഇണ പിരിയാത്ത സുഹൃത്തുക്കള്‍ ആയിരുന്നു. ചെറിയ മഴയില്‍ നിന്നും കാറ്റില്‍ നിന്നും അവര്‍ പരസ്പരം സംരക്ഷിച്ചു. പക്ഷെ കാലാ കാലം മഴയില്‍ നിന്നും കാറ്റില്‍ നിന്നും തങ്ങളെ പരസ്പരം  രക്ഷിക്കാന്‍  ആവില്ലെന്ന ബോധം ഉണ്ടായപ്പോള്‍ അവര്‍ വേര്‍പിരിഞ്ഞു.

മണ്ണാങ്കട്ടയും കരിയിലയും വേര്‍പിരിയാന്‍ ഇടയാക്കിയ പ്രത്യയ ശാസ്ത്രപരമായ സാഹചര്യങ്ങളെ കുറിച്ച് ഗവേഷണം നടത്തി ചരിത്ര ഗവേഷകര്‍ ഇന്നും  തല പുകയ്ക്കുന്നു.

1 comment:

  1. മണ്ണാങ്കട്ടയുടെ കൊച്ചു മകനും കരിയിലയുടെ കൊച്ചു മകളും ലവ് ജിഹാദിന്‍റെ പേരില്‍ അറസ്റ്റിലുമായി

    ReplyDelete