പണ്ട് പണ്ട് മണ്ണാങ്കട്ടയും കരിയിലയും ഇണ പിരിയാത്ത സുഹൃത്തുക്കള്‍ ആയിരുന്നു. ചെറിയ മഴയില്‍ നിന്നും കാറ്റില്‍ നിന്നും അവര്‍ പരസ്പരം സംരക്ഷിച്ചു. പക്ഷെ കാലാ കാലം മഴയില്‍ നിന്നും കാറ്റില്‍ നിന്നും തങ്ങളെ പരസ്പരം രക്ഷിക്കാന്‍ ആവില്ലെന്ന ബോധം ഉണ്ടായപ്പോള്‍ അവര്‍ വേര്‍പിരിഞ്ഞു.
മണ്ണാങ്കട്ടയും കരിയിലയും വേര്‍പിരിയാന്‍ ഇടയാക്കിയ പ്രത്യയ ശാസ്ത്രപരമായ സാഹചര്യങ്ങളെ കുറിച്ച് ഗവേഷണം നടത്തി ചരിത്ര ഗവേഷകര്‍ ഇന്നും തല പുകയ്ക്കുന്നു.
Monday, December 27, 2010
Friday, December 10, 2010
വേണു ഗാനം
വൃന്ദാവനത്തിന്റെ പൊയ്പോയ ഹരിതാഭ മനസ്സില്‍ ഓര്‍ത്ത് കണ്ണന്‍ കോലക്കുഴല്‍ ഊതി. അതിന്റെ നാദ വീചികളില്‍ വൃന്ദാവനം വീണ്ടും വസന്തം പെയ്തു.ഗോക്കളും ഗോപികമാരും കുയിലുകളും പുഷ്പങ്ങളും എല്ലാം ഉല്ലസിച്ചു നില്‍ക്കുന്നത് കണ്ണന്‍ മനക്കണ്ണില്‍ കണ്ടു.
" സംഗതി ശരിയായില്ല............ "കംസധ്വനി കണ്ണന്റെ സ്വപ്നം മുറിച്ചു.
" പഞ്ചമം തൊട്ടില്ല............ " പൂതന ഇക്കിളി കൂട്ടി.
" ഉച്ചസ്ഥായിയില്‍ ശബ്ദം അടഞ്ഞു............. " കാളിയന്‍ അട്ടഹസിച്ചു .
" ഇനി നിനക്ക് SMS മാത്രം രക്ഷ ............." ജഗന്നിയതാവായ ബ്രഹ്മ വചസ്സു
താന്‍ അര്‍ജുനന് ഉപദേശിച്ച ഗീതാ സൂക്തങ്ങളില്‍ ഒന്നും SMS ഫോര്‍മാറ്റ് കണ്ടുപിടിക്കാന്‍ കഴിയാതെ കണ്ണന്‍ തോറ്റു.
കോലക്കുഴല്‍ ഉപേക്ഷിച്ചു കണ്ണന്‍ യമുനയെ പുല്‍കി.

Friday, December 3, 2010
എന്റെ വീട്
എന്റെ വീട് . ഓണവും വിഷുവും അല്ല എന്റെ ഗൃഹാതുരതകള്‍. ഈ വീടിന്റെ പൊയ്പ്പോയ പച്ചപ്പ്. ചുമച്ചു ചുമച്ചു അവസാന കാലം വരെ വിഹ്വലതകള്‍ മാത്രം സമ്പാദിച്ച അച്ഛന്റെ ശ്വാസോച്ച്വാസം . വേദനകള്‍ മാത്രം കൈമുതല്‍ ആയിരുന്ന അമ്മയുടെ പ്രതീക്ഷകള്‍ .. എല്ലാം ഈ മണ്ണില്‍ ഉറങ്ങുന്നു . എനിക്ക് ഇഷ്ടമാണ് എന്റെ ഈ വീട്.
Subscribe to:
Comments (Atom)